ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബജ്റങ്ദളും വിഎച്ച്പിയും: ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍

ഏത് മതത്തിലും മതഭ്രാന്തന്‍മാര്‍ ഉണ്ടാവാം, അവരെ നിയന്ത്രിക്കാന്‍ രാജ്യത്തെ ഭരണകര്‍ത്താക്കളാണ് ഉത്തരവാദിത്തപ്പെട്ടവര്‍. അവര്‍ അത് ചെയ്യാതിരിക്കുമ്പോള്‍ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസ്സിലാക്കുമെന്നും ബാവാ കോട്ടയത്ത് പറഞ്ഞു

author-image
Biju
New Update
orthodox

കോട്ടയം: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് പോഷക സംഘടനകളായ ബജ്റങ്ദളും വിഎച്ച്പിയുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കന്യാസ്ത്രീകള്‍ കഴിഞ്ഞപ്പോള്‍ വൈദികരെ ആക്രമിച്ചെന്നും ഇപ്പോള്‍ പള്ളികളുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ നശിപ്പിക്കുകയാണെന്നും പള്ളിക്കകത്ത് കയറാന്‍ അധികം താമസമില്ലെന്നും ബാവാ പറഞ്ഞു.

ഏത് മതത്തിലും മതഭ്രാന്തന്‍മാര്‍ ഉണ്ടാവാം, അവരെ നിയന്ത്രിക്കാന്‍ രാജ്യത്തെ ഭരണകര്‍ത്താക്കളാണ് ഉത്തരവാദിത്തപ്പെട്ടവര്‍. അവര്‍ അത് ചെയ്യാതിരിക്കുമ്പോള്‍ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസ്സിലാക്കുമെന്നും ബാവാ കോട്ടയത്ത് പറഞ്ഞു. ആരാധനാലയങ്ങള്‍ നിര്‍മിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഭരണഘടന നല്‍കുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.