കൊച്ചി കോർപ്പറേഷനിൽ ബി.ഡി.ജെ.എസ് - ബി.ജെ.പി പോര്

കൊച്ചി കോർപ്പറേഷനിൽ ബി.ഡി.ജെ.എസ് ബി.ജെ.പി പോര് രൂക്ഷം. കടവന്ത്ര, പൊന്നുരുന്നി ഡിവിഷനുകളെ ചൊല്ലിയുള്ള തർക്കമാണ് ബി.ജെ.പി - ബി.ഡി.ജെ.എസ് ഭിന്നതക്ക് കാരണം.

author-image
Shyam
New Update
JS

തൃക്കാക്കര : കൊച്ചികോർപ്പറേഷനിൽ ബി.ഡി.ജെ.എസ് ബി.ജെ.പി പോര്രൂക്ഷം. കടവന്ത്ര, പൊന്നുരുന്നി ഡിവിഷനുകളെചൊല്ലിയുള്ളതർക്കമാണ്ബി.ജെ.പി - ബി.ഡി.ജെ.എസ് ഭിന്നതക്ക്കാരണം. ഇന്നലെചേർന്ന ബി.ജെ.പി - ബി.ഡി.ജെ.എസ് സീറ്റ് ചർച്ച അലസിയതിനെ തുടർന്ന് ബി.ഡി.ജെ.എസ് എൻ.ഡി.എ യോഗവും ആദ്യഘട്ട സ്ഥാനാർത്ഥി സ്ഥാനാർത്ഥി പ്രഖ്യാപനവും ബഹിഷ്കരിച്ചു.കഴിഞ്ഞതവണകൊച്ചികോർപ്പറേഷനിൽ 18 സീറ്റിൽ ആണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. അതിൽ അഞ്ച് സീറ്റുകൾ തൃക്കാക്കര നിയോജകമണ്ഡലം പരിധിയിൽ വരുന്ന കാരണക്കോണം, വൈറ്റില ജനത, പാടിവട്ടം, പൊന്നുരുന്നി, കടവന്ത്ര എന്നിവയായിരുന്നു.

ഇതിൽ കാരണക്കോണം, വൈറ്റില ജനതയും ബി.ഡി.ജെ.എസ് ബി.ജെ.പി.ക്ക് വിട്ടു നൽകാൻ തയ്യാറായി. എന്നാൽ കടവന്ത്ര, പൊന്നുരുന്നി വാർഡുകൾ ബി.ജെ.പി വിട്ടുകൊടുക്കാത്തതാണ് ബി.ഡി.ജെ.എസ് തർക്കത്തിന്കാരണം. ഇതുവരെ പാടിവട്ടം ഉൾപ്പെടെയുള്ള 11 സീറ്റുകൾക്കാണ് തീരുമാനമായത്.

BDJS kochi corporation