പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും

ബിജെപി ഒറ്റയ്ക്കാണ് സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് പ്രചാരണവുമടക്കം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും സതീഷ് കുറ്റപ്പെടുത്തി

author-image
Anagha Rajeev
New Update
bdjs

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയും മത്സരിക്കും. ബിഡിജെഎസ് മലമ്പുഴ സെക്രട്ടറി എസ് സതീഷ് ആണ് മത്സരിക്കുന്നത്. എൻഡിഎയിൽ നിന്നും പാർട്ടി അവ​ഗണന നേരിടുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിത്വമെന്നും സതീഷ് അറിയിച്ചു.

ബിജെപി ഒറ്റയ്ക്കാണ് സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് പ്രചാരണവുമടക്കം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും സതീഷ് കുറ്റപ്പെടുത്തി. ബിഡിജഎസിന് എത്ര സീറ്റുണ്ടെന്ന് പരിഹാസം നിറഞ്ഞ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇക്കുറി മത്സരമെന്നും സതീഷ് പറഞ്ഞു.

അതേസമയം തിര‍ഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പാർട്ടിയെ അവ​ഗണിക്കുന്ന നിലപാടാണ് പലപ്പോഴും ബിജെപിക്കുള്ളതെന്നും എൻഡിഎ ഒരു മുന്നണിയായിപ്പോലുമല്ല പ്രവർത്തിക്കുന്നതെന്നും സതീഷ് പറഞ്ഞു. അതിനിടെ പാർട്ടിയിൽ യാതൊരു വിധ ആശയക്കുഴപ്പവും ഇല്ലെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ അനുരാ​ഗ് പറഞ്ഞു. എൻഡിഎയിൽ സജീവമായി നിൽക്കുന്ന പാർട്ടിയാണെന്നും സതീഷ് നാമനിർദേശ പത്രിക നൽകിയാൽ, പ്രാഥമിക അംഗത്വത്തിൽനിന്ന് മാറ്റിനിർത്തുമെന്നും അനുരാഗ് വ്യക്തമാക്കി.

Palakkad by-election