/kalakaumudi/media/media_files/2025/12/19/bdjs-2025-12-19-21-04-30.jpg)
കൊച്ചി: സ്വർണപ്പാളി കവർച്ചയ്ക്കുള്ള ഭക്തജനങ്ങളുടെ തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായതെന്ന് ഭാരത് ധർമ്മജന സേന സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്. കൊച്ചി കോർപ്പറേഷൻ 21-ാം ഡിവിഷൻ തി​രഞ്ഞെടുപ്പ് അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയും ഡിവിഷൻ സ്ഥാനാർത്ഥിയുമായിരുന്ന കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ ശ്രീകുമാർ തട്ടാരത്ത്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ജെ. അശോകൻ, ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഇരുമ്പനം ഷാജി, നെടുമ്പാശേരി വിജയൻ, മനോജ് ബാബു കലൂർ, ടി.പി. പ്രദീപ് കുമാർ, വർക്കല ശശി, കെ.കെ. നാരായണൻ, മണ്ഡലം പ്രസിഡന്റ് ഗിരീഷ് തമ്പി, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് പ്രസംഗിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
