/kalakaumudi/media/media_files/2025/11/01/thushar-2025-11-01-18-12-42.jpg)
പ്രവർത്തകസംഗമം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു പി ബി സുജിത്ത്. എ ബി ജയപ്രകാശ്, സി സതീശൻ, കെ കെ പീതാംബരൻ, തുടങ്ങിയവർ സമീപം
പാലാരിവട്ടം. ജാതിക്കും മതത്തിനും അതീതമായി സാമൂഹ്യനീതിക്കുവേണ്ടി പോരാടുന്ന രാഷ്ട്രീയ പ്രസ്ഥാനമായി ബി.ഡി.ജെ.എസ് മാറിയാതായി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിനും തുല്യനീതി എന്ന സിദ്ധാന്തമാണ് എൻ.ഡി.എസർക്കാർനടപ്പിലാക്കുന്നത്. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും ബി.ഡി.ജെ.എസ് മെമ്പർഷിപ്പ് തുഷാർ വെള്ളാപ്പള്ളി നൽകി സ്വീകരിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി സുജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ കെ പീതാംബരൻ, പി എം ജിനീഷ്, ഉമേഷ് ഉല്ലാസ്, നന്ദൻ മാങ്കായി, ജില്ലാ മീഡിയ കൺവീനർ സി സതീശൻ, എം എ ബാസു, വി ടി ഹരിദാസ്, രഞ്ജിത്ത് രാജ്, സി കെ ദിലീപ് ബിന്ദു ഷാജി, ബീന നന്ദകുമാർ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, അഡ്വ.അശോകൻ തുടങ്ങിയവർ സംസാരിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
