/kalakaumudi/media/media_files/2025/11/06/1001363166-2025-11-06-23-19-50.jpg)
കൊച്ചി . മുനമ്പം നിവാസികളുടെ വസ്തുക്കൾക്ക് നികുതി അടയ്ക്കാൻ റവന്യൂ വകുപ്പ് തയ്യാറാകണമെന്ന് ബിഡിജെഎസ് സിറ്റി ജില്ലാ പ്രസിഡന്റ് പി ബി സുജിത്ത് ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് വൈറ്റില ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ഭൂമി ബഖഫ് അല്ല എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും സർക്കാരും റവന്യൂ വകുപ്പും ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമോദ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മീഡിയ കൺവീനർ സി.സതീശൻ പതാക ഉയർത്തി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ പീതാംബരൻ, തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.അശോകൻ, എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വർഗീസ് ജോൺ ബി.ഡി.ജെ.എസ് മെമ്പർഷിപ്പ് നൽകി സിറ്റി ജില്ലാ പ്രസിഡന്റ് പി. സുജിത്ത് സ്വീകരിച്ചു
വൈറ്റില ഏരിയ ഭാരവാഹികൾ
പി ആർ ഓമനക്കുട്ടൻ ( പ്രസിഡന്റ് ) ടി വി സുബ്രഹ്മണ്യൻ, വിമൽ റോയ് ( വൈസ് പ്രസിഡണ്ട്മാർ ) സമോദ് കൊച്ചുപറമ്പിൽ, വർഗീസ് ജോൺ ( ജനറൽ സെക്രട്ടറിമാർ ) ഹരികുമാർ കെ പി, രാജൻ എ സി, മനോജ് ജനത ( സെക്രട്ടറിമാർ )ഷനൽ കുമാർ ( ട്രഷറർ ) എന്നിവരെയും തെരഞ്ഞെടുത്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
