കൊച്ചി: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാമുഹ്യ നീതി ഇന്നും അകലെയാണന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, കേന്ദ്ര റബർ ബോർഡ് വൈസ് ചെയർമാനുമായ കെ. എ. ഉണ്ണികൃഷ്ണൻ പറഞ്ഞു.പാർട്ടിയുടെ ഒൻപതാം സ്ഥാപക ദിനാഘോഷം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാറി മാറി കേരളം ഭരിക്കുന്ന എൽ.ഡി.എഫും, യു.ഡി.എഫും വർഗ്ഗീയ പ്രീണനമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ജില്ല പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ 14 മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന പ്രവർത്തകരെയും ജില്ലാ വാഹന പ്രചരണ ജാഥയിൽ അണിനിരന്ന മുഴുവൻ സമയജാഥാ അംഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കാരുണ്യ സ്പർശം ഭവന നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടം തൃപ്പൂണിത്തുറ മണ്ഡലത്തിൽ നെട്ടൂരിൽ വിവേക് വിജയന് നിർമ്മിച്ച് നൽകുന്ന വീടിന്റെ രൂപരേഖ പ്രകാശനം സംസ്ഥാന നേതാക്കൾ നിർവഹിച്ചു. തുടർന്ന് തൃപ്പൂണിത്തുറയിൽ ആരംഭിക്കുന്ന വിശ്വഗുരു ചാരിറ്റബിൾ സൊസൈറ്റി യുടെ ലോഗോ പ്രകാശനവും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ ജന്മദിന സന്ദേശം നൽകി. ചടങ്ങിൽ ബി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ബിന്ദു ഷാജിയേയും,ബി.ഡി.വൈ.എസ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത ജിനിഷിനെയും പൊന്നാട നൽകി ആദരിച്ചു. നേതാക്കളായ പി. ബി.സുജിത്ത്, പി. ദേവരാജ് ദേവസുധ,മോഹൻ പി.എസ്. ജയരാജ് ഷൈജു മനയ്ക്കപടി , സി.എൻ. രാധകൃഷ്ണൻ,സി.പി. സത്യൻ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻുമാരായ എം.പി.ബിനു, എം.എ വാസു, രജ്ഞിത്ത് രാജ് വി , നിർമ്മല ചന്ദ്രൻ, മനോജ് കപ്രക്കാട് , സെക്രട്ടറിമാരായ സി.കെ.ദിലീപ്, സതീഷ് കാക്കനാട്, നാഥ്, ഷാജി ഇരുമ്പനം. എംപി.ജിനീഷ് . വിജയൻ നെടുമ്പാശ്ശേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.