തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട യുവതിയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നു ഇൻക്വസ്റ്റ് റിപ്പോർട്ട്.പാലോട് ഇടിഞ്ഞാർ കോളച്ചൽ ഇന്ദുജാഭവനിൽ ഇന്ദുജ(25)യുഎ ശരീരത്തിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്.കണ്ണിനു സമീപത്തും ശരീരത്തിൽ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റതിനു സമാനമായ പാടുകൾ ഉണ്ടെന്നു ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞു മടങ്ങിയെത്തിയ അഭിജിത്ത്, ഇന്ദുജയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പോലീസിനെ അറിയിച്ചത്.ഈ സമയം അഭിജിത്തിന്റെ അമ്മുമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാലുമാസം മുൻപാണ് അഭിജിത്ത് ഇന്ദുജയെ വിളിച്ചിറക്കി കൊണ്ട് പോകുന്നത്.ക്ഷേത്രത്തിൽ വച്ചു താലികെട്ടുക മാത്രമേ ചെയ്തിട്ടുള്ളു നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല.വിവാഹം കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും അഭിജിത്തിന്റെ 'അമ്മ ഇന്ദുജയെ അംഗീകരിച്ചിരുന്നില്ല.അവൾക്കു വീട്ടിൽ സ്ഥാനമില്ല എന്നാണ് പറഞ്ഞത് അവരെല്ലാം ചേർന്നന്ന് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് ആരോപിച്ചു.വിവാഹ ശേഷം മകളെവീട്ടിൽച്ചെന്നു കാണാൻ അനുവദിച്ചിരുന്നില്ല.രണ്ടാഴ്ചമുമ്പ് വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരൻ ഷിനു പറഞ്ഞു.എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ വിളിച്ചു പറയുമായിരുന്നു.കുടുംബത്തിന് പലകാര്യങ്ങളും സംശയമുണ്ട്.ഇതിലും വലിയ പ്രശ്നങ്ങൾ ചേച്ചി മറികടന്നിട്ടുണ്ട്.ചേച്ചി ഒരിക്കലും ആത്മഹത്യാ ചെയ്യില്ല.എന്നും ഷിനു പറഞ്ഞു.സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ.