മുറിയിൽ നിന്നും ദുർ​ഗന്ധം; ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിൽ മരിച്ച നിലയിൽ

തൈക്കാട് നാച്വറൽ റോയൽ സലൂൺ നടത്തിയിരുന്ന മാർത്താണ്ഡം സ്വദേശി ഷീലയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം∙ തൈക്കാട് നാച്വറൽ റോയൽ സലൂൺ നടത്തിയിരുന്ന മാർത്താണ്ഡം സ്വദേശി ഷീലയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെ സലൂണിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾ ദുർഗന്ധം വന്നതിനെത്തുടർന്നു കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി  തമ്പാനൂർ പൊലീസിനെ വിവരമറിയിച്ചു. അകത്തുനിന്നു പൂട്ടിയിരുന്ന വാതിലിന്റെ പൂട്ടുതകർത്താണ് പൊലീസ് അകത്തു കയറിയത്. 

ശാരീരിക അവശതകളുള്ള ആളായണ് മരിച്ച ഷീല. ഇവരുടെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു.  കുറച്ചു നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകൾ പറഞ്ഞു.

beautyparlour