സംസ്ഥാനത്തിന്റെ അംബാസിഡറാകാം;​ ദേശീയ യുവസംഘം രജിസ്‌ട്രേഷൻ 25 വരെ

ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തിൽ പങ്കെടുക്കാൻ രാജ്യത്തെ യുവതീയുവാക്കൾക്ക് അവസരം.

author-image
Anagha Rajeev
New Update
ebsb

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തിൽ പങ്കെടുക്കാൻ രാജ്യത്തെ യുവതീയുവാക്കൾക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസംഘത്തിൽ യുവജനങ്ങൾക്ക് തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബാസിഡറർമാരായി പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 18നും 30നും ഇടയിൽ പ്രായമുള്ള പ്രൊഷഷണലുകൾ, വിദ്യാർത്ഥികൾ (ഓൺലൈൻ പഠനം നടത്തുന്നവർ/വിദൂരവിദ്യാഭ്യാസം നേടുന്നവർ), എൻ എസ് എസ് / എൻ വൈ കെ എസ് വോളന്റിയർമാർ/ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ തുടങ്ങിയവർക്ക് യുവസംഘത്തിൽ പങ്കെടുക്കാം. ഈ മാസം 25 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഐ ഐ ഐ ടി കോട്ടയമാണ് കേരളത്തിലെ നോഡൽ ഇൻസ്റ്റിറ്റ്യൂട്ട്.

5-7 ദിവസം നീണ്ടുനിൽക്കുന്ന യുവസംഘം വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. യുവസംഘത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും https://ebsb.aicte-india.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

national youth group