ബീന ലളിത കെഎൽഡിസിയുടെ എംഡി

കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി പീഡബ്‌ള്യുഡി റിട്ട.ചീഫ് എൻജിനീയർ ബീന ലളിതയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

author-image
Devina
New Update
beena

തിരുവനന്തപുരം: കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി പീഡബ്‌ള്യുഡി റിട്ട.ചീഫ് എൻജിനീയർ ബീന ലളിതയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിൽ കെആർഡിസിഎൽ ജനറൽ മാനേജരാണ് ബീനലളിത. കേരള പബ്‌ളിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് വഴിയാണ് നിയമനം.

റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരളയുടെ എംഡി, കേരള റോഡ്  ഫണ്ട് ബോർഡ് സിഇഒ, പ്രൊജക്ട് ഡയറക്ടർ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ പദവികളും ബീനലളിത വഹിച്ചിട്ടുണ്ട്.