'പൊതുജനങ്ങളോടുള്ള പെരുമാറ്റം സുതാര്യമായിരിക്കണം'; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആരോടാണ് സൗഹൃദം കൂടേണ്ടതെന്നുള്ള തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണമെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

author-image
Vishnupriya
New Update
cm

മുഖ്യമന്ത്രി പിണറായി വിജയന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂര്‍:  പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ പരാതിക്ക് പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരികെ പോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊലീസ്. തികച്ചും സുതാര്യമായ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് സൗഹൃദം കൂടേണ്ടതെന്നുള്ള തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണമെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

ഗുണ്ടകളുടെ വിരുന്നുകളിലടക്കം പൊലീസുകാര്‍ പങ്കെടുക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്  മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. പരിശീലനം പൂര്‍ത്തിയാക്കിയ 448 പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തൃശൂരിലെ അക്കാദമിയില്‍ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്.

cm pinarayi vijayan