ബിലീവേഴ്‌സ് അധ്യക്ഷന്‍ ബിഷപ്പ് യോഹാന്‍ മാര്‍ അത്തനാസിയോസിന് കേരള, ഗോവ ഗവര്‍ണര്‍മാരുടെ അന്ത്യോപചാരം

സഭയുടെ  ആസ്ഥാനത്ത് എത്തിയായിരുന്നു അന്ത്യോപചാരം അര്‍പ്പിച്ചത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള തിങ്കളാഴ്ച രാവിലെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ടുമാണ് എത്തിയത്.

author-image
Vishnupriya
New Update
bel

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഷപ്പിന്റെ ഭാര്യ ഗിസല്ലയെ ആശ്വസിപ്പിക്കുന്നു, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള അന്ത്യാഞ്ജലി അർപ്പിക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവല്ല:  കാലംചെയ്ത ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധ്യക്ഷന്‍ ബിഷപ്പ് യോഹാന്‍ മാര്‍ അത്തനാസിയോസിന് കേരള, ഗോവ ഗവര്‍ണര്‍മാര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സഭയുടെ  ആസ്ഥാനത്ത് എത്തിയായിരുന്നു അന്ത്യോപചാരം അര്‍പ്പിച്ചത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള തിങ്കളാഴ്ച രാവിലെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ടുമാണ് എത്തിയത്. ഇരുവരും ബിഷപ്പിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

മന്ത്രിമാരായ വി.എന്‍. വാസവന്‍, പി.പ്രസാദ്, സജി ചെറിയാന്‍ തുടങ്ങിയവരും ചീഫ് വിപ്പ് എന്‍. ജയരാജ്, എം.എല്‍.എ. മാരായ പ്രമോദ് നാരായണ്‍, മോന്‍സ് ജോസഫ്, മാത്യു ടി. തോമസ്, രാഷ്രീയ നേതാക്കളായ എം.വി. ഗോവിന്ദന്‍, ഇ.പി.ജയരാജന്‍, എം.വി.ജയരാജന്‍, പി.സി. ജോര്‍ജ്, ആന്റോ ആന്റണി, അനില്‍ ആന്റണി, രാജു എബ്രഹാം തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ബിഷപ്പിന്റെ കബറടക്കം ചൊവ്വാഴ്ച 11-ന് സഭാ ആസ്ഥാനത്ത് വെച്ച് നടക്കും.

believers church bishop mor athanasius yohan