മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്ത
ഡാലസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റു. അമേരിക്കയിലുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായി തുടരുന്നു.