മൂന്നര കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയില്‍

സംഭവുമായി ബന്ധപ്പെട്ട് പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തുനിന്നും പശ്ചിമബംഗാള്‍ ജല്‍പൈഗുരി സ്വദേശി ബാബ എന്ന് വിളിക്കുന്ന കാശിനാഥ് മൊഹന്ത് (56 )നെ പോലിസ് അറസ്റ്റ് ചെയ്തു.

author-image
Prana
New Update
ganja
Listen to this article
0.75x 1x 1.5x
00:00 / 00:00

പന്തളത്ത് അതിഥി തൊഴിലാളി ക്യാംപിന് സമീപത്ത് നിന്നും മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തുനിന്നും പശ്ചിമബംഗാള്‍ ജല്‍പൈഗുരി സ്വദേശി ബാബ എന്ന് വിളിക്കുന്ന കാശിനാഥ് മൊഹന്ത് (56 )നെ പോലിസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.

എസ് ഐമാരായ അനീഷ് എബ്രഹാം, മനോജ് കുമാര്‍ എഎസ് ഐ ബി ഷൈന്‍, പോലീസുദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ , ആര്‍ എ രഞ്ജിത്ത്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

labour ganja Arrest