/kalakaumudi/media/media_files/2025/07/29/whatsapp-i-2025-07-29-08-52-08.jpeg)
കൊച്ചി: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമം വഴി അയച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയ കേസിൽ ബംഗളൂരു നോർത്ത് എഫ്.സി ഫുട്ബാൾ താരമായ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര കരിക്കകം ചരുവിളവീട്ടിൽ കെ.കെ. ഹോബിനാണ് (23) കൊച്ചി സിറ്റി സൈബർസെല്ലിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ നഗ്നചിത്രങ്ങൾ അയക്കുന്നത്. എറണാകുളം ഇൻഫോപാർക്കിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്ന യുവതി തന്നെ സ്ഥിരമായി ശല്യപ്പെടുത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.