/kalakaumudi/media/media_files/2026/01/05/bennychettan-2026-01-05-11-06-42.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കരുതെന്ന നിര്‍ദേശം മുന്നോട്ടുവച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. എംപിമാര്‍ മത്സരിച്ചാല്‍ അനാവശ്യ ആശയക്കുഴപ്പമുണ്ടാകും. ഉപതിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും. ഇത്തവണ താന്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
യുഡിഎഫ് ശക്തിപ്പെടുമ്പോള്‍ പല പാര്‍ട്ടികളും അപ്രസക്തമാകും. മുന്നണി വിപുലീകരണം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത് യുഡിഎഫ് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
നിലവിലുള്ള ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരും ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് കോണ്‍ഗ്രസില്‍നിന്നും പുറത്തുവരുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
