പാനീയ ചികിത്സാ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണ്‍ രാധാമണിപ്പിള്ള നിര്‍വഹിച്ചു.

author-image
Shyam Kopparambil
New Update
1

പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണ്‍ രാധാമണിപ്പിള്ള നിർവഹിക്കുന്നു .

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണ്‍ രാധാമണിപ്പിള്ള നിര്‍വഹിച്ചു. വൈസ് ചെയർമാൻ  പി.എം യൂനസ് അധ്യക്ഷത വഹിച്ചു. ജില്ലാ സർവയിലൻസ് ഓഫീസർ ഡോ.കെ.കെ ആശ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആർസിഎച്ച് ഓഫീസർ  ഡോ.എം.എസ് രശ്മി വിഷയാവതരണം നടത്തി. കാക്കനാട് കുടുംബാരോഗ്യേകേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ.രശ്മി  ബോധവൽക്കരണ ക്ലാസ് നയിച്ചു. 

ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 പി.എസ്.സുബീര്‍, തെങ്ങോട് ഗവണ്‍മെന്റ് എച്ച്.എസ് പ്രധാനാധ്യാപകൻ  എൻ .രാജു, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ഗോപിക പ്രേം, ജില്ല എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസർ സി.എം  ശ്രീജ എന്നിവർ  സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് ക്വിസ് മത്സരം നടത്തി. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വിവിധതരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ. എസ് സിങ്ക് കോർണറുകൾ പ്രവർത്തനസജ്ജമാണ്.

Thrikkakara kakkanad