അമ്മ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനം;പുതിയ ഭാരവാഹികളിൽ 50ശതമാനം സ്ത്രീകളായിരിക്കണമെന്ന് ഭാഗ്യലക്ഷ്മി

ഭരണസമിതിയുടെ കൂട്ടരാജികൊണ്ട് മാത്രമായില്ലെന്ന് പറഞ്ഞ ഭാ​ഗ്യലക്ഷ്മി തുടർ നടപടികൾ കൂടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

author-image
Greeshma Rakesh
New Update
bhagyalakshmi

bhagyalakshmi

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നും സ്വാഗതാർഹമാണെന്നും നടി ഭാഗ്യലക്ഷ്മി പറഞ്ഞു. ഭരണസമിതിയുടെ കൂട്ടരാജികൊണ്ട് മാത്രമായില്ലെന്ന് പറഞ്ഞ ഭാ​ഗ്യലക്ഷ്മി തുടർ നടപടികൾ കൂടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.ഇത്രയും ആരോപണം നേരിടുമ്പോൾ രാജി വെക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും പുതിയ പേര് വന്നു കൊണ്ടിരിക്കുകയാണ്.

സംഘടനയിലുള്ളവരുടെ ആശങ്ക പരിഹരിക്കാനുള്ള തീരുമാനം ഉചിതമാണ്. ഇനി ആരോപണങ്ങളിൽ അന്വേഷണവുമായി സഹകരിക്കണമെന്നും അവർ പറഞ്ഞു. ആരോപണം നേരിടുന്നവർ അന്വേഷണവുമായി സഹകരിക്കുന്നത് സംബന്ധിച്ച് വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണെന്നും അവർ വ്യക്തമാക്കി. അമ്മയിൽ പുതിയ ഭാരവാഹികൾ 50 ശതമാനം സ്ത്രീകൾ ആകണം. നിലവിൽ പരാതി പറഞ്ഞവർ പൊലീസിന് മുന്നിലും പരാതി നൽകണം. നിയമത്തിൻറെ അവസാന വഴിയും തേടണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.



 

 

amma association hema committee report bhagyalakshmi malayalam cinema