/kalakaumudi/media/media_files/2025/06/19/sivankutty-raj-bhavan-2025-06-19-15-00-54.png)
തിരുവനന്തപുരം : രാജ് ഭവനിലെ മന്ത്രി ശിവന്‍കുട്ടി പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ഭാരതാംബ ചിത്രം.പരിപാടി ബഹിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ നടന്നത്.ഷെഡ്യൂള് ചെയ്ത പ്രകാരം ഭാരതാംബ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്ലായിരുന്നുവെന്നും.മന്ത്രി എത്തിയപ്പോള്‍ പുഷ്പാര്‍ച്ചന നടത്തുന്നത് കണ്ടുവെന്നും മന്ത്രി പറഞ്ഞു.ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിയുടെ എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.