/kalakaumudi/media/media_files/2025/12/16/bhavana-2025-12-16-15-21-02.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന എത്തി .
മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. .വിരുന്നിൽ നിന്നുമുള്ള, ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം മന്ത്രി വി ശിവൻകുട്ടി പങ്കുവച്ചു.
മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. ''സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം'' എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ശിവൻകുട്ടി കുറിച്ചിരിക്കുന്നത്.
വിരുന്നിൽ വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
അതേസമയം ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കില്ല. അദ്ദേഹം ഗോവയിലാണുള്ളത്.
നേരത്തെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത് ഭാവനയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
