തൃശ്ശൂരില്‍ ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരില്‍നിന്ന് വരികയായിരുന്ന ബസ്സില്‍ രോഹിത് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
ro

രോഹിത്

തൃശ്ശൂര്‍: ചാഴൂര്‍ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പാട് തണ്ടിയേക്കല്‍ ഷാജിയുടെ മകന്‍ രോഹിത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം.

തൃശ്ശൂരില്‍നിന്ന് വരികയായിരുന്ന ബസ്സില്‍ രോഹിത് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ രോഹിതിനെ നാട്ടുകാര്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: മിനി. സഹോദരന്‍: അക്ഷയ്.

thrissur Bike accident