New Update
അമൽ ഷാജി
കാഞ്ഞിരപ്പള്ളി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളിയിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. പാറത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെരുവന്താനം സ്വദേശി അമൽ ഷാജിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാഞ്ഞിരപ്പള്ളി–എരുമേലി റോഡിൽ 26ാം മൈലിനു സമീപത്തു വെച്ചായിരുന്നു അപകടം.