കരുനാഗപ്പള്ളിയില്‍ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. കരുനാഗപ്പള്ളി ഐഎച്ച്.ആര്‍.ഡി. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അല്‍ത്താഫ്. ഉച്ചക്ക് പള്ളിയില്‍ നിസ്‌കാരത്തിനായി പോകുമ്പോഴായിരുന്നു അപകടം.

author-image
Prana
New Update
ar

കൊല്ലം കരുനാഗപ്പള്ളിയില്‍ അമിതവേഗത്തിലെത്തിയ മിനി ലോറി ബൈക്കില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. തേവലക്കര സ്വദേശി അല്‍ത്താഫ്(18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. കരുനാഗപ്പള്ളി ഐഎച്ച്.ആര്‍.ഡി. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അല്‍ത്താഫ്.
ഉച്ചക്ക് പള്ളിയില്‍ നിസ്‌കാരത്തിനായി പോകുമ്പോഴായിരുന്നു അപകടം. ജങ്ഷനില്‍ വച്ച് ഇടതുവലതുവശങ്ങളിലെ വാഹനങ്ങള്‍ ശ്രദ്ധിക്കാതെ അമിത വേഗത്തിലെത്തിയ മിനിലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കരുനാഗപ്പള്ളിയിലെ തന്നെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പരുക്കേറ്റ സുഹൃത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

karunagappally Bike accident accident death