തൃശൂര്‍: മണ്ണുത്തി റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ആദ്യം ലോറിയും, അതിനു തൊട്ടു പിന്നാലെ കാറും ഇടിച്ചു മരിച്ചു. മണ്ണുത്തി കാളത്തോട് സ്വദേശി ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.
ബൈക്ക് യാത്രികനായ സിജോ റോഡിനു നടുവില്‍ പൂച്ചയെ കണ്ട്
ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടന്ന് അതിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതുവഴി വന്ന ലോറി ആദ്യം സിജോയെ ഇടിക്കുകയും, വശത്തേക്ക് തെറിച്ചു വീഴുന്നതിനിടെ മറ്റൊരു കാറു കൂടി സിജോയെ വീണ്ടും ഇടിച്ചു.
പരിക്കേറ്റ സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.