/kalakaumudi/media/media_files/2025/01/21/0hVvp5DEXX2VHdZCbClF.jpg)
കൊച്ചി: കോട്ടയം സ്വദേശിയുടെ ഒരു ലക്ഷം രൂപയോളം വിലവരുന്ന ബജാജ് പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പോലിസ് പിടികൂടി. തിരുവനന്തപുരം ,നെയ്യാറ്റിൻകര, ചാലക്കര കല്ലുവിള വീട്ടിൽ നിന്നും ഇപ്പോൾ ചെങ്ങമനാട്, പുതുവാശ്ശേരി, ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എസ്. ടിനു (19),ആലുവ ,കറുകുറ്റി കാരമറ്റം ഭാഗത്ത് പാലമറ്റം വീട്ടിൽ നിന്നും ഇപ്പോൾ ദേശം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സജിത്ത് (24) എന്നിവരാണ് പിടിയിലായത്. കളമശ്ശേരി സി.ഐ എം.ബി ലത്തീഫിന്റെ നേതൃത്വത്തിൽ കളമശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വാഹന പരിശോധനക്കിടെ സംശയം തോന്നിയ വാഹന പരിശോധനയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഇഗ്നിഷ്യൻ സ്വിച്ചിൽ താക്കോൽ ഇല്ലാതെയും,വാഹനത്തിൻറെ മതിയായ രേഖകൾ ഇല്ലെന്നും കണ്ടെത്തി
തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. നേരത്തെ കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപത്തു നിന്നും ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം ചെയ്ത കേസിലും പ്രതിയാണ്.