/kalakaumudi/media/media_files/2025/06/17/97cAqcm9WJyzQpeJi4cl.jpeg)
പാലക്കാട്: കല്ലടിക്കോട് ദേശീയപാതയില്‍ കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ഉണ്ടായഅപകടത്തെത്തുടർന്ന് 4 വാഹനങ്ങൾക്ക്കേടുപാടുകൾസംഭവിച്ചു. ലിസിയും മകന്‍ ടോണി തോമസും യാത്ര ചെയ്തിരുന്ന ബൈക്ക് കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ലിസിറോഡിലേക്ക്തെറിച്ചുവീഴുകയും വാഹനങ്ങള്‍ കൂട്ടിയിടിക്കുകയുമായിരുന്നു.
ലിസിയുംമകനുംസഞ്ചരിച്ചബൈക്ക് കാറിനെ ഓവര്‍ ടേക്ക് ചെയ്ത് ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നിലൂടെ പോയ ഓട്ടോ കണ്ട് വെട്ടിക്കുമ്പോഴാണ്പിന്നിലിരുന്നുലിസിറോഡിലേക്ക്തെറിച്ച്വീണത്. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ ലിസിയെ തട്ടി റോഡില്‍ മറിയുകയുംഇതേസമയംതന്നെ ഇതുവഴി വന്ന പിക്കപ്പ് വാന്‍ ലിസിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയുംചെയ്തു.
ഇതിനിടയില്‍ ലിസി സഞ്ചരിച്ചിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ നിന്ന് ലിസി തെറിച്ച് വീണതിന് പിന്നാലെയുണ്ടായ കൂട്ട അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തില്‍ നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.