എറണാകുളം പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബാംഗ്ലൂര്‍ ബിഡിഎസ് നഗര്‍ സ്വദേശി പ്രവീണ്‍ (38) ആണ് മരിച്ചത്. പെരുമ്പാവൂര്‍ എംസി റോഡില്‍ കാഞ്ഞിരക്കാട് വെച്ചാണ് അപകടമുണ്ടായത്. പ്രവീണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലന്‍സിന് അടിയിലേക്ക് വീഴുകയായിരുന്നു. പ്രവീണ്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പ്രവീണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലന്‍സിന് അടിയിലേക്ക് വീഴുകയായിരുന്നു.
New Update