ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പ്രചാരണം; സിപിഎം പരാതിി നല്‍കി

റാന്നി പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

author-image
Biju
New Update
bindu ammini

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി സിപിഎം. 

റാന്നി പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാര്‍ഡ് പ്രചരിക്കുന്നത്.