എക്സിറ്റ് പോൾ ആസൂത്രിതം- ബിനോയ് വിശ്വം

author-image
Anagha Rajeev
Updated On
New Update
fddfdf

തിരുവനന്തപുരം: എക്സിറ്റ് പോൾ ആസൂത്രിതമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കേന്ദ്ര ആഭ്യന്തര മന്ത്രി ജില്ലാ കലക്ടർമാരെ വിളിച്ചത് അകസ്മികമാകാനിടയില്ല. 

എക്സിറ്റ് പോൾ മാന്ത്രിക സംഖ്യ സ്ഥിരീകരിക്കാൻ നാലിന് തെരഞ്ഞെടുപ്പ് കമീഷനെയും ചിലപ്പോൾ വിളിച്ചുവരുത്തിയേക്കാം.ധ്യാനത്തിനിടെ ട്രംപിന്റെ നാടകങ്ങളെ കുറിച്ച് മോദി ചിന്തിച്ചിട്ടുണ്ടാകാം’’- ബിനോയ് വിശ്വം എക്സിൽ കുറിച്ചു. എൻ.ഡി.എക്ക് വൻഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിറകെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

binoy vishwam