ജനങ്ങളോട് ഇടപെടുമ്പോൾ വിനയം വേണം, അസഹിഷ്ണുത വേണ്ട’: കത്തയച്ച് ബിനോയ് വിശ്വം

അടിമുടി എല്ലാ തലങ്ങളിലും ആത്മവിമര്‍ശനത്തിനു സന്നദ്ധമാകണം. എല്ലാത്തിനേക്കാള്‍ വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ  ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നുവന്നിട്ടുള്ളത്.

author-image
Anagha Rajeev
Updated On
New Update
Binoy Vishwam
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം ∙ ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണമെന്നും അസഹിഷ്ണുത പാടില്ലെന്നും ഓർമിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വം വിശദീകരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിനു പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ പരിശോധന അനിവാര്യമാണെന്നും കത്തിൽ ബിനോയ് വിശ്വം പറയുന്നു. 

അടിമുടി എല്ലാ തലങ്ങളിലും ആത്മവിമര്‍ശനത്തിനു സന്നദ്ധമാകണം. എല്ലാത്തിനേക്കാള്‍ വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ  ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നുവന്നിട്ടുള്ളത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടുതപക്ഷത്തിനു പഴയതു പോലെ ബന്ധമുണ്ടോ? അവര്‍ ഇടതുപക്ഷത്തിനു മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എങ്ങനെ ഇടിവുണ്ടായി എന്ന് പരിശോധിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

Binoy Viswam