/kalakaumudi/media/media_files/GxmOtzGqXJRVSUORQ3fa.jpeg)
കണ്ണൂർ സിപിഎമ്മിലെ വിവാദങ്ങളിൽ ഇടപെട്ട് സിപിഐ. കണ്ണൂരിൽ നിന്നു കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്ന വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക പ്രവർത്തനങ്ങളുടെയും കഥകളാണ് കണ്ണൂരിൽ അത് ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷ വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇവരുടെ പങ്ക് ചെറുതല്ല. ഇവരിൽ നിന്ന് ബോധപൂർവം അകൽച്ച പാലിച്ചാലേ ജനവിശ്വാസം
നേടി മുന്നേറാനാകൂയെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.
സിപിഎമ്മിൽ നിന്നു പുറത്തുപോയതിനെത്തുടർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം മനുതോമസ് കണ്ണൂരിലെ സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം പി ജയരാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. അതോടെ വിഷയം വലിയ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
