പക്ഷം, അത് എന്നും കമ്മ്യൂണിസമാക്കിയ ബിനോയ് വിശ്വം

ഒരു മരം മുറിക്കുന്നുവെന്ന് കേട്ടാല്‍ അസ്വസ്ഥനാകും ബിനോയ് വിശ്വം. അത് ഭൂഗോളത്തിന്റെ ഏത് അറ്റത്താണെങ്കിലും പ്രതികരിക്കും. മനുഷ്യനെപ്പോലെ തന്നെ അത്രയേറെ പ്രകൃതിയെ സ്‌നേഹിക്കുന്ന ബിനോയ് വിശ്വത്തെ മനസിലാക്കാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മരംമുറി മാത്രം എടുത്താല്‍ മതി.

author-image
Biju
New Update
binoy 3

ആലപ്പുഴ: സിപിഐയുടെ സംസ്ഥാന സെക്രട്ടരിയായി വീണ്ടും ബിനോയ് വിശ്വം എത്തിയിരിക്കുകയാണ്. നിലപാടുകളിലെ കാര്‍ക്കശ്യക്കാരനും കമ്മ്യൂണിസം മാത്രം പക്ഷമാക്കിയ നേതാവും എന്ന് ബിനോയ് വിശ്വത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. 

സി.പി.ഐയില്‍ ഒരുപക്ഷത്തിന്റെയും ഭാഗമല്ലാത്ത നേതാവാണ് ബിനോയ് വിശ്വം. പരിസ്ഥിതി അനുകൂല നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയന്‍. കാനം രാജേന്ദ്രന്റെ നിര്യാണത്തേത്തുടര്‍ന്ന് അന്നുതൊട്ടിന്നുവരെ പാര്‍ട്ടിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍. 

ഒരു മരം മുറിക്കുന്നുവെന്ന് കേട്ടാല്‍ അസ്വസ്ഥനാകും ബിനോയ് വിശ്വം. അത് ഭൂഗോളത്തിന്റെ ഏത് അറ്റത്താണെങ്കിലും പ്രതികരിക്കും. മനുഷ്യനെപ്പോലെ തന്നെ അത്രയേറെ പ്രകൃതിയെ സ്‌നേഹിക്കുന്ന ബിനോയ് വിശ്വത്തെ മനസിലാക്കാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മരംമുറി മാത്രം എടുത്താല്‍ മതി. വിഷ്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ശക്തമായ പ്രതിഷേധമായിരുന്നു അന്ന് ബിനോയ് വിശ്വം സ്വീകരിച്ചിരുന്നത്.

സി.കെ.ചന്ദ്രപ്പന് ശേഷം ദേശീയ രാഷ്ട്രീയതതില്‍ ശോഭിപ്പിച്ചിട്ട് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയ നേതാവ് കൂടിയാണ് ബിനോയ്.

കോണ്‍ഗ്രസുമായി ഇന്ത്യാ മുന്നണി സഖ്യകക്ഷി യോഗങ്ങളില്‍ വേദി പങ്കിടുന്ന ബിനോയിയുടെ രാഷ്ട്രീയകാഴ്ചപ്പാട് സി.പി.ഐയ്ക്ക് പുതിയ ദിശാബോധം നല്‍കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത പേരുകളായ സി.കെവിശ്വനാഥന്റെയും സി.കെ.ഓമനയുടെയും മകന്‍ സി.പി.ഐയുടെ പാത തിരഞ്ഞെടുത്തതില്‍ അത്ഭുതങ്ങളില്ല. 

എ.ഐ.എസ്.എഫിന്റെ സംസ്ഥാന അധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന്‍, വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ബിനോയ് പാര്‍ട്ടിയുടെ അമരത്ത് ഇനി എന്നും ഉണ്ടാകും.

Binoy Viswam