ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ബിനോയ് വിശ്വം

ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്.

author-image
Biju
New Update
SF

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്.അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. പിഎസ്‌സിയിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമര്‍ശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവര്‍ക്ക് സഹായ ഹസ്തം നീട്ടുമ്പോള്‍ ആശ വര്‍ക്കര്‍മാരെ അവഗണിക്കരുത് സമൂഹം എല്ലാം കാണുന്നുണ്ടെന്നും  ബിനോയ് വിശ്വം പറഞ്ഞു.

സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ കാണാന്‍   ഔദ്യോഗിക വസതിയില്‍ ചെന്നപ്പോള്‍ മന്ത്രിയുടെ ഭര്‍ത്താവ് തടഞ്ഞെന്ന് സമരസമിതി നേതാവ് എസ്.മിനി ഇന്നലെ ആരോപിച്ചിരുന്നു.ആരോപണം ദുരുദ്ദേശപരമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

CPI binoy vishwam