ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലായിരുന്നു പക്ഷിപ്പനി സ്ഥിരീകരണം.

author-image
anumol ps
New Update
bird flu

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ആലപ്പുഴ: ആലപ്പുഴ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലായിരുന്നു പക്ഷിപ്പനി സ്ഥിരീകരണം.

പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ പ്രദേശത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ തെക്കൻ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.
ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച ഉച്ചയോടെ ലഭിച്ചത്. തുടർന്ന്, ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകുകയും ഇറച്ചി വിൽപ്പന വിലക്കുകയും ചെയ്തിരുന്നു.

alappuzha bird flu