പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ തുടങ്ങി. തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. തുടര്‍ന്ന് കള്ളിംഗ് അടക്കമുള്ള നടപടികളിലേക്ക് കടക്കും

author-image
Sruthi
New Update
bird flu

bird flu in pathanamthitta

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തുള്ള സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. തുടര്‍ന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ തുടങ്ങി. തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. തുടര്‍ന്ന് കള്ളിംഗ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. ആലപ്പുഴ തഴക്കരയിലും കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാര്‍ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം ബാധിച്ചത്. ഇവിടെ 3000ത്തോളം താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു.