തിരുവനന്തപുരത്ത് പിറന്നാള്‍ ആഘോഷത്തിനിടെ കത്തിക്കുത്ത്; അഞ്ചു പേര്‍ക്ക് പരിക്ക്

പിറന്നാള്‍ ആഘോഷിക്കാനെത്തിയവരും മറ്റൊരു സംഘവുമായി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ എത്തിയത്

author-image
Rajesh T L
New Update
crime
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് കുത്തേറ്റു. കഴക്കൂട്ടത്തെ ബീയര്‍ പാര്‍ലറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്.  ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പിറന്നാള്‍ ആഘോഷിക്കാനെത്തിയവരും മറ്റൊരു സംഘവുമായി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ എത്തിയത്. സംഭവത്തില്‍ കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയില്‍ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

kerala police Thiruvananthapuram Crime