ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം: ബിഷപ്പ് പാംപ്ലാനി

സന്യാസിനികള്‍ക്കും വൈദികര്‍ക്കും വഴി നടക്കാന്‍ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലായിരിക്കുകയാണ്. ബജ്രംഗ് ദള്‍ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത്

author-image
Biju
New Update
pla

തലശ്ശേരി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ക്രൈസ്തവസഭകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു ബിഷപ്പ് വിമര്‍ശനമുന്നയിച്ചത്. ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് പാംപ്ലാനി അഭിപ്രായപ്പെട്ടു.

സന്യാസിനികള്‍ക്കും വൈദികര്‍ക്കും വഴി നടക്കാന്‍ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലായിരിക്കുകയാണ്. ബജ്രംഗ് ദള്‍ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത്.അവരെ നിലക്കുനിര്‍ത്താന്‍ ഭരിക്കുന്നവര്‍ തയ്യാറാകണം. അതിന് കഴിയുന്നില്ലെങ്കില്‍ രാജിവച്ചു പുറത്തു പോകണം എന്നും ബിഷപ്പ് പാംപ്ലാനി അഭിപ്രായപ്പെട്ടു.

കാലം മാപ്പ് നല്‍കാത്ത കാപാലികത്വമാണ് നടക്കുന്നതെന്ന് പറയാന്‍ സഭക്ക് മടിയില്ല. സഭയ്ക്ക് ഇതൊരു രാഷ്ട്രീയ വിഷയമല്ല. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിഷയത്തില്‍ പക്കാ രാഷ്ട്രീയമാണ് പറയുന്നത്. ഭാരതത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശത്തിന് വേണ്ടി മാത്രമാണ് സഭയുടെ പോരാട്ടം എന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

bishop mar joseph pamplany