രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവ ഉദ്ഘാടന വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ

സ്ത്രീ പീഡന ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

author-image
Devina
New Update
mini krishnakumar

പാലക്കാട് :സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിനെത്തുടർന്നു വേദിയിൽ നിന്ന് ഇറങ്ങിപ്പോയി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ .

പാലക്കാട് ഗവണ്‍മെന്റ് മോയന്‍ സ്‌കൂളില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടകന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയായിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വേദിയിലുണ്ടായിരുന്നു. എംഎല്‍എ വി ശാന്തകുമാരിയും പരിപാടിക്കെത്തിയിരുന്നു.

സ്ത്രീ പീഡന ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.