/kalakaumudi/media/media_files/qMuY02BzxgskuCus3DNy.jpg)
തിരുവനന്തപുരം: എമ്പുരാന്‍ ചിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനി കാണുന്നത് എംപുരാനല്ല വെറും എംബാം പുരാന്‍ എന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ്യു ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ്യു എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചിത്രത്തില്‍ ഗോധ്ര, ഗുജറാത്ത് കലാപമടക്കം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കെതിരേ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തില്‍ നിന്ന് ഈ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറച്ചിരുന്നു. ഈ പോസ്റ്റ് സംവിധായകന്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.