തിരുവനന്തപുരം മേയർ ചർച്ചകളിൽ ബിജെപി ;വി വി രാജേഷും ആർ ശ്രീലേഖയും പരിഗണനയിൽ

വി വി രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചാൽ ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമമെന്നുമാണ് റിപ്പോർട്ട്. ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ ശ്രീലേഖ വിജയം നേടിയത്

author-image
Devina
New Update
rajesh sreeleka

തിരുവനന്തപുരം :തിരുവനന്തപുരം കോർപറേഷനിൽ ചരിത്ര വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ബി ജെ പി നേതൃത്വം .

കോർപറേഷൻ ഭരിക്കാൻ പോകുന്ന ബി ജെപി മേയർ ചർച്ചകളിലേക്ക് സജീവമായിരിക്കുകയാണ് .

ബി ജെ പി നേതാവ് വി വി രാജേഷ് .മുൻ ഡിജിപി ആർ ശ്രീലേഖ എന്നീ പേരുകളാണ് സജീവ പരിഗണനയിലുള്ളത് .

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചു വി വി രാജേഷിന് അനുകൂലം ആണെന്നാണ് റിപ്പോർട്ടുകൾ .

. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വി വി രാജേഷ് വിജയിച്ചത്.

വി വി രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചാൽ ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമമെന്നുമാണ് റിപ്പോർട്ട്. നിലവിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആർ ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെപ്പിൽ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കുമെന്ന നിലയിലും റിപ്പോർട്ടുകളുണ്ട്.

 ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ ശ്രീലേഖ വിജയം നേടിയത്. എന്നാൽ, മേയർ പദവിയില്ലെങ്കിലും സന്തുഷ്ടയാണെന്നായിരുന്നു ആർ ശ്രീലേഖയുടെ ആദ്യ പ്രതികരണം.

സാധാരണ കൗൺസിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ആർ ശ്രീലേഖ പ്രതികരിച്ചിരുന്നു.