ആര്‍.ശ്രീലേഖ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കും; ബിജെപി സീറ്റുകളില്‍ ധാരണ

നേമം മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി.മുരളീധരന്‍, മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍, കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാലായില്‍ ഷോണ്‍ ജോര്‍ജ്, തിരുവല്ലയില്‍ അനൂപ് ആന്റണി എന്നിവര്‍ പ്രവര്‍ത്തനം സജീവമാക്കി

author-image
Biju
New Update
sreelekha

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെുപ്പില്‍ ബിജെപി സീറ്റുകളില്‍ ഏകദേശ ധാരണയായതായിസൂചന. നേമം മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി.മുരളീധരന്‍, മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍, കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാലായില്‍ ഷോണ്‍ ജോര്‍ജ്, തിരുവല്ലയില്‍ അനൂപ് ആന്റണി എന്നിവര്‍ പ്രവര്‍ത്തനം സജീവമാക്കി. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖ മത്സരിച്ചേക്കുമെന്നും ഇതിന് ദേശീയനേതൃത്വം തീരുമാനം അറിയിക്കുമെന്നുമാണു വിവരം.

തിരുവനന്തപുരം മണ്ഡലത്തില്‍ കരമന ജയന്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതി, ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കാണ് സാധ്യത. ശോഭാ സുരേന്ദ്രനായി കായംകുളം അല്ലെങ്കില്‍ പാലക്കാട് ആണ് പരിഗണിക്കുന്നത്. കാസര്‍കോട്ട് എം.എല്‍.അശ്വനിയും ആറ്റിങ്ങലില്‍ പി.സുധീറും മത്സരിച്ചേക്കും.

എറണാകുളത്തെ തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി മത്സരിക്കും. ജില്ലയിലെ ചില സീറ്റുകള്‍ ട്വന്റി 20ക്കു നല്‍കും. തൃശൂരില്‍ എം.ടി.രമേശിനെയാണ് ആദ്യം പരിഗണിച്ചത്. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മറ്റാരെങ്കിലും വരാനും സാധ്യതയുണ്ട്. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളിയും സാബു ജേക്കബും മത്സരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നാണു ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.