/kalakaumudi/media/media_files/fP1yCkflsdOyStdlz5hv.jpeg)
തിരുവനന്തപുരം: ബിജെപിയുടെ കോര്‍ ഗ്രൂപ്പ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണ്. സംസ്ഥാന സമിതിയുടെ പുനസംഘടനയാണ് പ്രധാന അജണ്ട. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം കിട്ടാനിടയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച്ചയാകും. തിരുവനന്തപുരത്ത് വിവി രാജേഷിനെതിരെ പോസ്റ്റര്‍ ഉയര്‍ന്നതും ചര്‍ച്ചക്ക് വരാനിടയുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.