തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്. സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.
വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കണ്ണൻ പായിപ്പാട് പറഞ്ഞു. തുടർന്ന് നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിച്ചു
സുരേഷ് ഗോപിയുടെ പ്രവൃത്തി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും കണ്ണന്റെ പരാതിയിൽ പറയുന്നു. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
