/kalakaumudi/media/media_files/fP1yCkflsdOyStdlz5hv.jpeg)
കോട്ടയം: അഴിമതിയില്‍ സിപിഎം കോണ്‍ഗ്രസിനെക്കാളും മുന്നിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിയില്‍ ആരോപണ വിധേയയാകുമ്പോള്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യേണ്ടതെന്നും ചന്ദ്രശേഖര്‍ ചോദിച്ചു.
ഇതൊരു രാഷ്ട്രീയ സംസ്‌കാരം തന്നെയായി മാറിയിരിക്കുകയാണെന്നും മുന്‍പ് കോണ്‍ഗ്രസാണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സിപിഎം അതില്‍ പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസില്‍ ഉള്‍പ്പെടുന്നു, സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്തുവരല്‍ തുടങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ചന്ദ്രശേഖരന്റെ പരാമര്‍ശം.