/kalakaumudi/media/media_files/2025/11/19/sureshhhhhhhhhhhhhhhhhh-2025-11-19-16-02-39.jpg)
തിരുവനന്തപുരം: പെരിങ്ങമ്മല ലേബർ കോൺട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉൾപ്പടെയുള്ളവർക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോർട്ട്.
സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളിൽ നിന്നും ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടിൽ പങ്കില്ലെന്നും താൻ ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു.
ഭരണസമിതിയിലുള്ളവർ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകൾ നടത്തിയതുമാണ് സഹകരണസംഘം നഷ്ടത്തിലാകാൻ കാരണം.
അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭരണസമിതിയംഗങ്ങൾ അതേ സംഘത്തിൽനിന്ന് വായ്പ എടുക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് അംഗങ്ങൾ വായ്പയെടുത്തതെന്നും ആകെ 4,15,77, 249 രൂപയാണ് അഴിമതി മൂലം നഷ്ടമായതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
