സിഎംആര്‍എല്‍ കമ്പനിക്കെതിരെ ആരോപണം: ഷോണ്‍ ജോര്‍ജിന്റെ വിലക്ക് അന്തിമമാക്കി കോടതി

ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വിലയിരുത്തി എറണാകുളം അഡീഷണല്‍ സബ്ജഡ്ജി ( 2 ) രേഷ്മാ ശശിധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

author-image
Biju
New Update
shone george

കൊച്ചി : കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂ ട്ടൈല്‍ ലിമിറ്റഡിനെതിരെ ( സി എം ആര്‍ എല്‍) അടിസ്ഥാനരഹിതമായ ആരോപ ണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ബി. ജെ. പി. നേതാവ് ഷോണ്‍ ജോര്‍ജിന് ഏര്‍ പ്പെടുത്തിയ വിലക്ക് അന്തിമമാക്കി എറണാകുളം സബ് കോടതി ഉത്തര്‍വ് പുറപ്പെടുവിച്ചു. 

ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വിലയിരുത്തി എറണാകുളം അഡീഷണല്‍ സബ്ജഡ്ജി ( 2 ) രേഷ്മാ ശശിധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും ഷോണ്‍ ജോര്‍ജിനെ വിലക്കണമെന്നാവശ്യപ്പെട്ട് സി എം ആര്‍. എല്‍  നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് ഉത്തരവ്. 

സി എം ആര്‍ എല്ലിനെതിരെ ഷോണ്‍ ജോര്‍ജ് അപ്ലോഡ് ചെയ്ത വീഡിയോകള്‍ നീക്കിയെന്ന് കേസില്‍ എതിര്‍ കക്ഷിയായ 'മെറ്റ'അറി യിച്ചു. എന്നാല്‍ സ്വന്തം അക്കൗണ്ടിലെ വീ ഡിയോകള്‍ നീക്കം ചെയ്യാന്‍ ഷോണിനെ കഴിയു എന്നും മെറ്റ വിശദികരിച്ചു. 

തോട്ട പ്പിള്ളി അടക്കമുള്ള മേഖലകളില്‍ കരിമ ണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പ നിക്ക് സര്‍ക്കാര്‍ വഴിവിട്ട് അനുമതി നല്‍ കി എന്നതായിരുന്നു ഷോണിന്റെ ആരോ പണം. എന്നാല്‍ ഷോണ്‍ ജോര്‍ജ് ഹാജരാ ക്കിയ രേഖകളില്‍ നിന്നുതന്നെ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരിമണല്‍ ഖ നനത്തിന് അനുമതി നല്‍കുന്നില്ലാ എന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.

 

CMRL shone george