‘ സിനിമ ചെയ്തേ മതിയാകൂ, ഒരു എം.പി എന്ന നിലക്ക് പ്രവർത്തിക്കുകയാണ് ഉദ്ദേശ്യം’ -സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ സുരേഷ് ഗോപി

അതെസമയം ചരിത്രവിജയം നേടിയിട്ടും  ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ടുകൾ പറയുന്നത്.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നും വി​ളി വ​ന്ന​തോ​ടെ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​ണ് സു​രേ​ഷ് ഗോ​പി ഡ​ൽ​ഹി​യിലേക്ക് പോയത്.

author-image
Greeshma Rakesh
Updated On
New Update
suresh gopi

suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യത്. തനിക്ക് സിനിമ ചെയ്തേ മതിയാകൂ എന്നും താമസിയാതെ തന്നെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 ‘ഒരു എം.പി എന്ന നിലക്ക് പ്രവർത്തിക്കുകയാണ് ഉദ്ദേശ്യം. ഞാനൊന്നും ആവശ്യപ്പെട്ടതല്ല. എനിക്കിത് വേണ്ട എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്, താമസിയാതെ റിലീവ് ചെയ്യും. തൃശൂരുകാർക്ക് എം.പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. അവർ തീരുമാനിക്കട്ടെ...’ -മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ​ഗോപി  പറഞ്ഞു.

അതെസമയം ചരിത്രവിജയം നേടിയിട്ടും  ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ടുകൾ പറയുന്നത്.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നും വി​ളി വ​ന്ന​തോ​ടെ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​ണ് സു​രേ​ഷ് ഗോ​പി ഡ​ൽ​ഹി​യിലേക്ക് പോയത്. തൃശൂരിലെ വിജയത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ, കേരളത്തിൻറെ സമഗ്രവികസനത്തിന് 10 വകുപ്പുകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളാകണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

 

 

BJP central minister Suresh Gopi