തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി പ്രതിഷേധം ; അനധികൃത നിയമനമെന്ന് ആരോപണം

മേയറുടെ ഡയസില്‍ കയറിയ പ്രതിഷേധക്കാര്‍ ബാനറുമായി മുദ്രാവാക്യം വിളിച്ചു.മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

author-image
Sneha SB
New Update
CORPARATION STRIKE

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ അനധികൃതമായി നിയമനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം.കൗണ്‍സില്‍ യോഗത്തിലാണ് പ്രതിഷേധമുണ്ടായത്.മേയറുടെ ഡയസില്‍ കയറിയ പ്രതിഷേധക്കാര്‍ ബാനറുമായി മുദ്രാവാക്യം വിളിച്ചു.മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.കോര്‍പറേഷന്റെ ആരോഗ്യ വിഭാഗത്തില്‍ ശുചീകരണത്തതൊഴിലാളികളെ നിയമിക്കാനുളള പിഎസ്സി പട്ടികയില്‍ സിപിഎമിന് ഇഷ്ടമുളളവരെ കയറ്റി എന്നാണ് ബിജെപിയുടെ ആരോപണം.ലിസ്റ്റില്‍ ഒരു കൗണ്‍സിലര്‍ ,മറ്റൊരു കൗണ്‍സിലറുടെ ബന്ധു,കോര്‍പറേഷനിലെ താല്‍കാലിക ജീവനക്കാരി എന്നിവര്‍ ഉളളതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.രാവിലെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ ഓഫീസിലേക്കും സമരക്കാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.അതിനുശേഷം ഉച്ചയ്ക്ക് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വീണ്ടും പ്രതിഷേധം ഉണ്ടായത്.

BJP Thiruvananathapuram protest