/kalakaumudi/media/media_files/2025/09/25/rahulma-2025-09-25-10-32-52.jpg)
പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി വരെ ബിജെപി അതി ശക്തമായി പ്രതിഷേധിക്കും.സസ്പെൻഷനിലുള്ള രാഹുലിനെ കോൺഗ്രസ് കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർത്ത് പിടിക്കുന്നു.ഇത് ഇരട്ടത്താപ്പാണ്.
സസ്പെൻഷൻ കൊണ്ട് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്താണ്.കോൺഗ്രസ് ഓഫീസിൽ കയറ്റാൻ കൊള്ളാത്തവനെ പാലക്കാട് എങ്ങനെ കയറ്റും .
എംഎല്‍എയെ സംരേക്ഷിക്കുന്ന നിലപാട് കോൺഗ്രസ് തിരുത്തണമെന്ന് ബിജെപി പാലക്കാട് സിറ്റി പ്രസിഡണ്ട് പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.
പൊതു പരിപാടികളിലും പാർട്ടി പരിപാടികളിലും സജീവമാകാതെ ആദ്യം ദിനം കടന്നു പോയെങ്കിലും തുടർദിവസങ്ങളിലെ രാഹുലിന്‍റെ നീക്കമെന്തെന്നാണ് പാർട്ടി നേതൃത്വവും സിപിഎമ്മും ബിജെപിയുംഉറ്റുനോക്കുന്നത്.
പാർട്ടി നടപടിക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പാലക്കാട് തുടരുകയാണ്.
മണ്ണാർക്കാട് തെങ്കരയിൽ മരിച്ച കെ.പി സി.സിസെക്രട്ടറി പി. ജെ പൗലോസിൻ്റെ ശവസംസ്ക്കാര ചടങ്ങിലും രാഹുൽ പങ്കെടുക്കും.
കെ.പി.സി.സിപ്രസിഡൻ്റ് സണ്ണിജോസഫും ഇവിടെയെത്തുന്നുണ്ട്.
രാഹുൽ ഇന്നും എം.എൽ.എ ഓഫീസിൽ എത്തും. മണ്ഡലത്തിന്‍റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും.
ചില വ്യക്തിഗതസന്ദർശനങ്ങളാണ് രാഹുൽ ഇന്ന് തീരുമാനിച്ചിരിക്കുന്നത്.
എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന 20 വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിമണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിലും രാഹുൽ ദർശനം നടത്തും.
നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സ്വകാര്യചടങ്ങുകളിലു രാഹുൽ പങ്കെടുക്കുമെന്നാണ് സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
